സിനിമ എന്നത് എപ്പോഴും ഒരു എന്റർടൈൻമെന്റാണ്. പക്ഷേ അത് വിജയ് എന്ന മനുഷ്യന്റെ സിനിമയാകുമ്പോൾ, അത് ഫുൾ ഓൺ ആഘോഷമാണ്. സ്ക്രീനിൽ അദ്ദേഹം വന്നാൽ തന്നെ തീയേറ്റർ ഉത്സവമാകും. ഒരു വിജയ് ആരാധകനായ എനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സന്തോഷങ്ങളിൽ ഒന്ന് അദ്ദേഹത്തിന്റെ സിനിമകളുടെ പി ആർ വർക്ക് ചെയ്യാൻ സാധിച്ചതാണ്.
#WATCH | Chennai: Chief Minister of Tamil Nadu and Tamilaga Vettri Kazhagam (TVK) Chief C Joseph Vijay says, “This is a new beginning. A new era of real, secular, social justice starts now.” pic.twitter.com/wUkjbEvRfp
— ANI (@ANI) May 10, 2026
പലരും എന്നോട് ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട് — “വിജയ് അണ്ണനെ ഒന്ന് കാണാൻ പറ്റുമോ?”
ഒരു ദിവസം ഒരു സുഹൃത്ത് തമാശയോടെയും സീരിയസായും പറഞ്ഞിരുന്നു:
“വിജയുടെ കൂടെ ഒരു വലിയ ബിസിനസുകാരന്റെ കുഞ്ഞിനെ നിർത്തി ഫോട്ടോ എടുത്താൽ ലക്ഷങ്ങൾ കിട്ടും… അത് ഒന്ന് ഒപ്പിച്ചാൽ നമുക്ക് പൈസ ഉണ്ടാക്കാം…”
#WATCH | Chennai: Tamilaga Vettri Kazhagam (TVK) Chief C Joseph Vijay takes charge as the Chief Minister of Tamil Nadu, at the Tamil Nadu Secretariat. pic.twitter.com/dgL44WlzTg
— ANI (@ANI) May 10, 2026
എന്നാൽ എത്ര പരിചയമുണ്ടായാലും, ഒരു സെലിബ്രിറ്റിയോടും വ്യക്തിപരമായ കാര്യം ചോദിക്കാനോ, ഒരു ഫേവർ ആവശ്യപ്പെടാനോ എനിക്ക് ഒരിക്കലും മനസില്ലായിരുന്നു. എനിക്ക് പണം ഉണ്ടാക്കാൻ വേറെ വഴികൾ തേടേണ്ട ആവശ്യമില്ലെന്ന് ഞാൻ അവനോട് പറഞ്ഞു. പക്ഷേ മനസ്സിന്റെ ഏറ്റവും അകത്തൊരു ആഗ്രഹം ഒളിഞ്ഞിരുന്നു — ഒരിക്കൽ എങ്കിലും ദളപതിയെ നേരിൽ കാണണം.
#WATCH | Chennai: Tamilaga Vettri Kazhagam (TVK) Chief C Joseph Vijay took charge as the Chief Minister of Tamil Nadu, at the Tamil Nadu Secretariat. pic.twitter.com/QLpDMMlYQg
— ANI (@ANI) May 10, 2026
അങ്ങനെ ഇരിക്കുമ്പോഴാണ് GOAT സിനിമയുടെ ഷൂട്ടിംഗിനായി വിജയ് സാർ തിരുവനന്തപുരത്ത് എത്തുന്നത്. ഫോട്ടോഗ്രാഫർ സുഹൃത്തുക്കളെ വിളിച്ചപ്പോൾ അവർ പറഞ്ഞത് ഇന്നും ഓർമ്മയുണ്ട്:
“അണ്ണാ… കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഷൂട്ട് നടക്കുന്നു… ദൂരെ നിന്നെങ്കിലും വിജയ് സാറിനെ കാണാൻ പതിനായിരങ്ങൾ വരും… ഭയങ്കര സെക്യൂരിറ്റിയാണ്… അദ്ദേഹം ഇടയ്ക്കൊക്കെ ഒരു വലിയ വാഹനത്തിന്മുകളിൽ നിന്ന് ആരാധകരെ കൈവീശി കാണും…”
അവരുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ മനസ്സിൽ ഒരു തീരുമാനമായി — “എന്തായാലും പോകണം… ഒരിക്കൽ കാണണം…”
അങ്ങനെ ഷൂട്ടിന്റെ മൂന്നാം ദിവസം വിജയ് സാറിന്റെ മാനേജർ ജഗദീഷ് പളനി സ്വാമി സാർ വിളിച്ചു:
“സാർ… നീങ്ക എങൈ? വിജയ് സാർ ട്രിവാൻഡ്രം ഇരിക്ക്… You can come…”
ആ ഒരു നിമിഷം എത്ര സന്തോഷം നൽകിയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല. കൊച്ചിയിൽ നിന്ന് ട്രെയിൻ കയറി ഉച്ചയ്ക്ക് തിരുവനന്തപുരം എത്തി. സ്റ്റേഡിയത്തിന് മുന്നിലെത്തിയപ്പോൾ കണ്ട കാഴ്ച്ച മറക്കാനാവാത്തതാണ് — പതിനായിരക്കണക്കിന് ആരാധകർ, മുഴങ്ങുന്ന ആർപ്പുവിളികൾ, കുടുംബങ്ങളായി എത്തിയ ആളുകൾ, കൈയിൽ കുഞ്ഞുങ്ങളെ എടുത്ത് കാത്തുനിൽക്കുന്ന മാതാപിതാക്കൾ… ഒരു ഉത്സവം പോലെ.
ഒരു മണിക്കൂറോളം ഞാൻ ആ സ്റ്റേഡിയം ചുറ്റി നടന്നു. “വിളിക്കണോ വേണ്ടയോ?” എന്ന ആശങ്ക. ഒടുവിൽ ധൈര്യം കൂട്ടി വിളിച്ചു.
“സാർ… യൂ ഹിയർ?”
“ഒൺ മിനിറ്റ്… രാംകുമാർ വിൽ ഡീൽ…”
അൽപസമയത്തിനുള്ളിൽ രാം വിളിച്ചു:
“ചേട്ടാ എവിടെയാണ്?”
“ഈ ആൾക്കൂട്ടത്തിനിടയിൽ…”
“മുന്നിലോട്ടു വന്ന് വിളിക്കൂ…”
പതിനായിരങ്ങളുടെ ഇടയിലൂടെ കയറി മുന്നിലോട്ടു പോകുമ്പോൾ പലരും ചോദിച്ചു:
“എങ്ങോട്ടാ പോണേ?”
പക്ഷേ മറുപടി പറയാൻ പറ്റാത്തൊരു സന്തോഷം മനസ്സിനുള്ളിലുണ്ടായിരുന്നു.
അൽപസമയത്തിനുള്ളിൽ ഒരു ബൈക്ക് വന്നു. എന്നെ അതിൽ കയറ്റി നേരെ വിജയ് സാറിന്റെ ക്യാരവനിലേക്ക്. ജഗദീഷ് സാറിനൊപ്പം ചായ കുടിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദേ… സ്റ്റേഡിയത്തിൽ നിന്ന് ക്യാരവനിലേക്ക് നടന്ന് വരുന്നത് സാക്ഷാൽ ദളപതി.
ഒരു നിമിഷം കൊണ്ട് സെക്യൂരിറ്റി വാഹനങ്ങൾ മുഴുവൻ ക്യാരവനെ ചുറ്റി. അത്രയും വലിയ സ്റ്റാർ ആയിട്ടും എല്ലാം എത്ര സിംപിളും പ്രൊഫഷണലുമായി കൈകാര്യം ചെയ്യുന്നു എന്ന് കാണുമ്പോൾ അതിശയമായി.
അൽപസമയത്തിനുള്ളിൽ ജഗദീഷ് സാർ വിളിച്ചു:
“സാർ… വാങ്കോ…”
സെക്യൂരിറ്റി വാഹനങ്ങൾക്കിടയിലൂടെ ക്യാരവനടുത്തേക്ക് ചെന്നപ്പോൾ മുന്നിൽ ദളപതി. അടുത്തെത്തിയ ഉടനെ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു:
“കേരളത്തിൽ എന്റെ സിനിമകളുടെ പി ആർ താങ്കൾ നന്നായി ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞു… ലിയോയും താങ്കളല്ലേ ചെയ്തേ…”
ആ നിമിഷം ജീവിതത്തിൽ ഒരിക്കലും മറക്കാനാവില്ല. ഫോട്ടോ എടുത്തു. കുറച്ച് നേരം സംസാരിച്ചു. അത്ര വലിയ ഒരു സൂപ്പർസ്റ്റാർ ആയിട്ടും എത്ര ഡൗൺ ടു എർത്ത് ആണെന്ന് അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലായി. ഒരു വലിയ താരമെന്നതിനപ്പുറം, ഒപ്പം നിൽക്കുന്ന ഒരു ജ്യേഷ്ഠനെപ്പോലെയായിരുന്നു ആ നിമിഷങ്ങളിൽ അദ്ദേഹം.
പിന്നീട് അദ്ദേഹത്തിന്റെ അവസാന ചിത്രമായ ജനനായകൻ എന്ന സിനിമയുടെ പി ആർ വർക്ക് കിട്ടിയപ്പോഴും അതേ സന്തോഷം തന്നെയായിരുന്നു. റിലീസ് വൈകിയത് പലർക്കും പോലെ എനിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും, ഒരു കാര്യം ഉറപ്പാണ് — ജനങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഇതിനകം തന്നെ “ജനനായകൻ” ആണ്.
ഇന്ന് തമിഴ്നാട്ടിൽ അദ്ദേഹം ഒരു രാഷ്ട്രീയ നേതാവായി ഉയരുമ്പോൾ, ആരാധകനെന്ന നിലയിൽ അഭിമാനമേ ഉള്ളൂ. സ്നേഹമുള്ള മനുഷ്യൻ, സാധാരണക്കാരെ മനസ്സിലാക്കുന്ന വ്യക്തി, ജനങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന താരം — അങ്ങനെയൊരു മനുഷ്യൻ നല്ല കാര്യങ്ങൾ ചെയ്യുമെന്ന് വിശ്വസിക്കാനാണ് തോന്നുന്നത്.
❤️ ജനനായകൻ… എന്നും ദളപതി തന്നെയാണ്.
NB:
അന്ന് ഞാൻ സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ ചിലർ ചോദിച്ചു:
“വിജയ് പ്ലാസ്റ്റിക് കസേരയിലാണോ ഇരിക്കുന്നത്?”
അതിന് ഒരു മറുപടിയേ ഉള്ളൂ —
അദ്ദേഹം അന്നും ഇന്നും എന്നും ഒരു സാധാരണക്കാരനെപ്പോലെ തന്നെയാണ് ജീവിക്കുന്നത്. അതാണ് ദളപതി. ❤️
#ChiefMinisterJosephVijay #Thalapathy #TVK #ThalapathyVijay #ActorVijay
Jana Nayagan: A Thalapathy Vijay Fan’s Unforgettable Real-Life Experience During GOAT Shoot
An emotional fan story about meeting Thalapathy Vijay during the GOAT shooting in Thiruvananthapuram. From doing PR work for Vijay films to sharing unforgettable moments with the superstar, this heartfelt journey celebrates Vijay’s simplicity, humility, and connection with fans.