മലയാളത്തിലെയും സോഷ്യൽ മീഡിയയിലെയും പ്രിയപ്പെട്ട യുവതാരങ്ങൾ ഒന്നിച്ചെത്തിയ ‘ഡർബി’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു. കേരളത്തിൽ ആദ്യ വാരം മുഴുവൻ ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി മിന്നും പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്ന് മുതൽ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുകയാണ്.
വിദേശ റിലീസ് ഇന്ന് മുതൽ
കേരളത്തിലെ വൻ വിജയത്തിന് പിന്നാലെ ചിത്രം ഇന്ന് മുതൽ (ഏപ്രിൽ 2) വിദേശ രാജ്യങ്ങളിലും പ്രദർശനം ആരംഭിക്കും. യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും യു.കെയിലുമാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫാർസ് ഫിലിംസാണ് ജി.സി.സി രാജ്യങ്ങളിലെ വിതരണം നിർവ്വഹിക്കുന്നത്.
Youth sensation Derby enters second week with housefull shows in Kerala 🔥
Overseas release begins today across GCC & UK.
The campus entertainer continues its winning run.#Derby #MalayalamMovie #YouthEntertainer #GCCRelease #MalayalamCinema #SagarSurya #ShineTomChacko pic.twitter.com/gVOXDiqDiZ— CinemaCafe™ Media (@cinemacafemedia) April 2, 2026
ക്യാമ്പസ് ജീവിതത്തിന്റെ നേർക്കാഴ്ച
മൂന്ന് വർഷത്തെ ക്യാമ്പസ് ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രണയവും സൗഹൃദവും തമാശകളും നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർടൈനറാണ്. ഗോപി സുന്ദർ ഒരുക്കിയ സംഗീതവും അഭിനന്ദൻ രാമാനുജന്റെ ഛായാഗ്രഹണവും ചിത്രത്തിന് വലിയ മുതൽക്കൂട്ടായിട്ടുണ്ട്.
തകർപ്പൻ താരനിര
സാഗർ സൂര്യ, ആദം സാബിക്ക്, ഷൈൻ ടോം ചാക്കോ തുടങ്ങിയവർക്കൊപ്പം അൻപതോളം യുവതാരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തങ്ങളുടെ ചിത്രത്തിന് പ്രേക്ഷകർ നൽകുന്ന വലിയ പിന്തുണയ്ക്ക് ഡർബി സക്സസ് മീറ്റിൽ അണിയറ പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.
❤️PRO: പ്രതീഷ് ശേഖർ
Derby Malayalam Movie Second Week | Overseas Release Begins | Youth Entertainer Hit
Malayalam youth entertainer Derby enters second week after housefull shows in Kerala. The film now releases overseas including UAE, Qatar, Bahrain, Oman and UK.