യുവതാരം കെൻ കരുണാസ് രചനയും സംവിധാനവും നിർവ്വഹിച്ച് നായകനായി എത്തിയ “യൂത്ത്” തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നു. സ്കൂൾ-കോളേജ് ജീവിതത്തിലെ ആഘോഷങ്ങളും പ്രണയവും സൗഹൃദവും പ്രമേയമാക്കിയ ഈ ചിത്രം കേരളത്തിലെ പ്രേക്ഷകർക്കായി എത്തിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. സംസ്ഥാനത്തെ എൺപതോളം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പലയിടങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടിന്റെ തകർപ്പൻ പ്രകടനം
മലയാളത്തിന്റെ പ്രിയതാരം സുരാജ് വെഞ്ഞാറമൂട് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായാണ് സുരാജ് സ്ക്രീനിലെത്തുന്നത്. ഇവരുടെ കോമ്പിനേഷൻ രംഗങ്ങളും പ്രകടനവുമാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകരും നിരൂപകരും ഒരേപോലെ അഭിപ്രായപ്പെടുന്നു. മലയാളി താരം അനിഷ്മ അനിൽകുമാറാണ് ചിത്രത്തിലെ നായിക.
#Youth is a HIT in Kerala 🔥🎬Housefull shows & शानदार response for Ken Karunaas’ debut film ❤️With music by GV Prakash Kumar & distribution by Wayfarer Films 💥#YouthMovie #TamilCinema #MovieSuccess pic.twitter.com/vMEltCPtGj
— CinemaCafe™ Media (@cinemacafemedia) March 19, 2026
ഒരു കംപ്ലീറ്റ് ഫൺ പാക്കേജ്
തമിഴിലെ പ്രശസ്ത താരം കരുണാസിന്റെ മകനായ കെൻ കരുണാസ്, ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ സംവിധാന-അഭിനയ മികവ് തെളിയിച്ചിരിക്കുകയാണ്. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിൽ കോമഡിയും ഇമോഷണൽ രംഗങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
സംഗീത വിസ്മയവുമായി ജി.വി. പ്രകാശ് കുമാർ
ജി.വി. പ്രകാശ് കുമാർ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്. “മുട്ട കലക്കി”, “ലവ് സൊല്ലിട്ടാലേ” എന്നീ ഗാനങ്ങൾ തെന്നിന്ത്യൻ സിനിമാപ്രേമികൾക്കിടയിൽ വലിയ ഹിറ്റായി മാറി. കെൻ കരുണാസ് തന്നെയാണ് ചിത്രത്തിലെ വരികൾ എഴുതിയതും ഗാനങ്ങൾ ആലപിച്ചതും എന്നതും ശ്രദ്ധേയമാണ്.
അണിയറയിൽ:
-
നിർമ്മാണം: പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ.
-
ഛായാഗ്രഹണം: വിക്കി
-
എഡിറ്റിംഗ്: നാഷ്
-
ആക്ഷൻ: കലൈ കിങ്സൺ
-
സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ
യുവത്വത്തിന്റെ ആഘോഷമായ ഈ പക്കാ ഫെസ്റ്റിവൽ എന്റർടൈനർ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഒരു തിയേറ്റർ അനുഭവമാണ് സമ്മാനിക്കുന്നത്.
Youth Movie Receives Grand Response in Kerala; Ken Karunaas Debut Shines
Ken Karunaas’ debut film Youth is receiving a grand response in Kerala with housefull shows. Distributed by Dulquer Salmaan’s Wayfarer Films.